gnn24x7

ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

0
383
gnn24x7

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. 

സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.

40 ലേറെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

തീപിടിത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

gnn24x7