ചരിത്രത്തിലാദ്യമായി മൂന്ന് വനിതാ ജഡ്ജിമാര്‍ ഉൾപ്പെടെ ഒന്‍പത് സുപ്രിംകോടതി ജഡ്ജിമാരുടെ സ്ഥാനാരോഹണം ഒരേ ദിവസം. ജസ്റ്റിസ് സി.ടി. രവികുമാറാണ് പുതിയ ജഡ്ജിമാരിലെ മലയാളി സാന്നിധ്യം.
ഇത്തവണ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സുപ്രിംകോടതിയുടെ പുതിയ കെട്ടിടത്തിലെ വലിയ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചീഫ് ജസ്റ്റിസ് കോടതി മുറിയിലാണ് സാധാരണയായി സത്യപ്രതിജ്ഞ ചടങ്ങ് നടത്താറുള്ളത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഒന്‍പത് പുതിയ ജഡ്ജിമാര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു