വർക്കല: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ (98) സമാധിയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്ന വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
95–97 കാലഘട്ടത്തിലും 2006 മുതൽ 2016വരെയും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും
1970ലും 1977ലും ജനറൽ സെക്രട്ടറിയുമായിരുന്നു. പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചതും പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടത്തിയതും.
ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിനുവച്ചശേഷം 5 മണിക്ക് ശിവഗിരിയിൽ സമാധിയിരുത്തുമെന്ന് മഠം അധികൃതർ അറിയിച്ചു.




































