gnn24x7

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യവൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്നറിയിച്ച് ഗൂഗിള്‍

0
321
gnn24x7

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച്‌ ഗൂഗിള്‍. മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു.

ഏകദേശം നാന്നൂറോളം റെയിൽവെ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതു സ്ഥലങ്ങളിലുമാണ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഗൂഗിൾ സൗജന്യ സേവനം രാജ്യത്ത് നൽകിയത്. ഈ വർഷത്തിൽ തന്നെ സൗജന്യ സേവനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

ഇന്റര്‍നെറ്റ് പ്ലാനുകളെല്ലാം മെച്ചപ്പെട്ടത് കൊണ്ടു തന്നെ ആളുകള്‍ ഇപ്പോള്‍ മൊബൈല്‍ ഡാറ്റയാണ് ഉപയോഗിക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയതെന്നും ഗൂഗിള്‍ പറഞ്ഞു.

സൗജന്യ വൈഫൈ പദ്ധതിയുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും നന്ദി അറിയിക്കുന്നതായി സീസര്‍ സെൻഗുപ്ത പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ നൈജീരിയ, തായ്‌ലന്‍ഡ്, ഫിലീപ്പീന്‍സ്, മെക്‌സിക്കോ, ഇന്തോനേഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലും ഗൂഗിളിന്റെ സൗജന്യ വൈഫൈ പദ്ധതി നിലവിലുണ്ട്. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ഗ്രാമീണമേഖലയിലും മറ്റും സൗജന്യ വൈഫൈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇത് എല്ലാ ആളുകള്‍ക്കും എളുപ്പത്തിലും കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനിടയാക്കിയിട്ടുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here