gnn24x7

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു

0
216
gnn24x7

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റേയും മുന്‍ ഗോള്‍കീപ്പര്‍ ഹാരി ഗ്രെഗ് അന്തരിച്ചു. 88 വയസായിരുന്നു.

1954 മുതല്‍ 1963 വരെ നോര്‍ത്തേണ്‍ അയണ്‍ലന്‍ഡിനായി കളിച്ച ഗ്രെഗ് 1957 ലാണ് യുണൈറ്റഡിനൊപ്പം ചേരുന്നത്. 23500 പൗണ്ട് പ്രതിഫലമുണ്ടായിരുന്ന ഗ്രെഗാണ് അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലമുണ്ടായിരുന്ന ഗോള്‍കീപ്പര്‍.

1958 ഫെബ്രുവരി 6 ന് മ്യൂണിക്കിലുണ്ടായ വിമാനാപകടത്തില്‍ നിന്ന് നിരവധി പേരെ രക്ഷിച്ചത് ഗ്രെഗായിരുന്നു. തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും ഒരുവിധം ഇഴഞ്ഞു പുറത്തിറങ്ങിയ ടീം ഗോള്‍ കീപ്പര്‍ ഹാരി ഗ്രെഗ്ഗ് കണ്ടത് പരിക്കേറ്റ പലരും വിമാനത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതായിരുന്നു.

വിമാനത്തിനുള്ളില്‍ നിന്നും അപ്പോഴും ഞരക്കങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ‘ പോവരുത്.. ഇതിനകത്ത് ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്.. ‘ അദ്ദേഹത്തിന്റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല. ഒരു കുഞ്ഞിന്റെ കരച്ചില്‍ പിന്തുടര്‍ന്ന് ഗ്രെഗ്ഗ് വീണ്ടും തകര്‍ന്നുകിടന്നുന്ന വിമാനത്തിനുള്ളിലേക്ക് കേറിച്ചെന്നു.

തകരും മുമ്പ് തന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഇരുന്ന പിഞ്ചുകുഞ്ഞിനെ ഗ്രെഗ്ഗ് വലിച്ചുപുറത്തെടുത്തു. രക്ഷപ്പെട്ട് പുറത്തേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരന്റെ കയ്യില്‍ കുഞ്ഞിനെക്കൊടുത്ത് അദ്ദേഹം വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടര്‍ന്നു. മാറ്റ് ബസ്ബി അടക്കം പത്തുപേരെയാണ് അന്ന് ഗ്രെഗ്ഗ് രക്ഷിച്ചത്.

ഈ സംഭവത്തിന് പിന്നാലെ ഗ്രെഗ് കളിക്കളത്തിന് പുറത്തും സൂപ്പര്‍ഹീറോയായി മാറി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here