gnn24x7

തലസ്ഥാനമാറ്റം ബിൽ പിൻവലിച്ചിട്ടില്ല; ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ്: ഹൈബി ഈഡൻ

0
405
gnn24x7

തലസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ പിൻവലിച്ചിട്ടില്ലെന്ന് ഹൈബി ഈഡൻ. പാർട്ടിയുമായി വിഷയം ചർച്ച ചെയ്യുമെന്നും പിൻവലിക്കണമെന്ന് ഔദ്യോഗികമായി പാർട്ടി ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാം എന്നും ഹൈബി ഈഡൻ പറഞ്ഞു. സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമെന്ന് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണ്. സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ കൊണ്ടുവരുന്നത് പുതിയ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബിൽ പാർലമെന്റ് അംഗത്തിന്റെ അവകാശമാണ്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. ആശയ പ്രചാരണത്തിന് മാത്രമാണ് ബില്ലുകളെന്നും ഹൈബി ഈഡൻ വിശദീകരിച്ചു. അതേസമയം തലസ്ഥാനംഎറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തി കേരളം. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിവ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടത്. ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡൻ 2023 മാർച്ച് 9ന് ലോകസഭയിൽ ആവശ്യമുന്നയിച്ചത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7