മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരും നടി കങ്കണ റണൗട്ടും തമ്മില്‍ നിയമയുദ്ധവും വാക്യുദ്ധവും തുടങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ കങ്കണ റണൗട്ടിന്റെ മുംബൈയിലെ ഓഫീസ് മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പൊളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കങ്കണ റണൗട്ട് നല്‍കിയ ഹരജിയില്‍ വിധി വന്നു. ഇത് മുംബൈ കോര്‍പ്പറേഷന്റെ തികച്ചും ഏകപക്ഷീയമായപ്രതികാരണ നടപടിയാണെന്ന് വ്യക്തമായി കോടതി നിരീക്ഷിച്ചെന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി.
ഉദ്ധവ് താക്കറെ സര്‍ക്കാരിന് ഇത് വന്‍ തിരിച്ചടി മാത്രമല്ല പ്രസ്തുത സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന് ഹൈക്കോടതി നോട്ടീസും നല്‍കി. തുടര്‍ന്ന് കങ്കണയുടെ കെട്ടിടം പൊളിച്ചതിലുള്ള നാശനഷ്ടം കണക്കാക്കാന്‍ കോടതി ഒരാളെ നിശ്ചയിച്ചു ചുമതലപ്പെടുത്തുകയും ചെയ്തു. 2021 മാര്‍ച്ചിന് മുന്‍പായി നഷ്ടം തിട്ടപ്പെട്ടുത്തി കണക്കാക്കി കോടതിക്ക് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ പരാമര്‍ശങ്ങളെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ ചൊടിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ മനപ്പൂര്‍വ്വം തന്നെ ബുദ്ധിമുട്ടിക്കാന്നാണ് മുംബൈ മുനിസിപ്പാലിറ്റി ഇതുപോലെ പ്രവര്‍ത്തി ചെയ്തതെന്നും അതില്‍ തനിക്ക് വന്‍ നഷ്ടമുണ്ടായെന്നും ആ നഷ്ടപരിഹാരം സര്‍ക്കാര്‍ തനിക്ക് നല്‍കണമെന്നും കാണിച്ചാണ് കങ്കണ റണൗട്ട് മുംഹൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ അതേസമയം പൊതു സമ്മേളനങ്ങളിലും വേദികളിലും സമൂഹ മാധ്യമങ്ങളിലും നടി സംയമനം പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ സപ്തംബറിലാണ് കങ്കണയുടെ പാലിയിലെ കെട്ടിടം മുംബൈ മുനിസിപ്പാലിറ്റി പൊളിച്ചു മാറ്റിയത്. മഹാരാഷ്ട്ര സര്‍ക്കാരിനും ശിവസേനയ്ക്കുമെതിരെ കങ്കണ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ഈ സംഭവ വികാസങ്ങള്‍ എല്ലാം ഉണ്ടായത്.