ആലപ്പുഴ: വേമ്പനാട് കായലില്‍ ഹൗസ് ബോട്ടിന് തീ പിടിച്ചു.
പാതിരാമണല്‍ ഭാഗത്ത് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംഭവം നടന്നത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
തീപിടിച്ചതോടെ കായലില്‍ ചാടിയ യാത്രക്കാരെ ജലഗതാഗത വകുപ്പിന്‍റെ ജീവനക്കാര്‍ എത്തിയാണ് രക്ഷിച്ചത്. മുഹമ്മയില്‍ നിന്നും കുമരകത്തേക്ക് യാത്ര പുറപ്പെട്ട ജലഗതാഗത വകുപ്പിന്‍റെ എസ് 54 ബോട്ടിലെ ജീവനക്കാരാണ് ഹൗസ് ബോട്ടിനു തീ പിടിച്ചത് ആദ്യം കണ്ടത്.
കായലിലേയ്ക്ക് ചാടിയ ഇവരില്‍ ഒരാളുടെ കൈയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു.
ബോട്ടില്‍ ഉണ്ടായിരുന്നവരെ സ്പീഡ് ബോട്ടുകളില്‍ സുരക്ഷിതമായി മുഹമ്മ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധക്ക് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. ബോട്ട് പൂര്‍ണ്ണമായും കത്തികരിഞ്ഞിരുന്നു.