ഇസ്‌ലാമാബാദ്: 97 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താന്‍ എയര്‍ ലൈന്‍സ് അപകടത്തില്‍പ്പെടാന്‍ കാരണം പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുടേയും ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.
രണ്ട് എഞ്ചിനുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് മേയ് 22 ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് തകര്‍ന്ന് വീണത്. രണ്ട് പേരൊഴികെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു.
പൈലറ്റും എയര്‍ ട്രാഫിക് കണ്‍ട്രോളറും നിയമങ്ങള്‍ പാലിച്ചില്ലെന്ന് പാകിസ്താന്‍ വ്യോമായാന മന്ത്രി ഗുലാം സര്‍വര്‍ ഘാന്‍ പറഞ്ഞു.
എയര്‍ ബസ് A320 ലാന്റ് ചെയ്യാന്‍ നില്‍ക്കുന്ന മുഴുവന്‍ സമയവും പൈലറ്റും സഹപൈലറ്റും സംസാരിച്ചത് കൊറോണ വൈറസിനെക്കുറിച്ചായിരുന്നെന്ന് മന്ത്രി പറഞ്ഞു.
‘പൈലറ്റും സഹ-പൈലറ്റും ശ്രദ്ധിച്ചില്ല. സംഭാഷണത്തിലുടനീളം സംസാരിച്ചത് കൊറോണ വൈറസിനെക്കുറിച്ചായിരുന്നു,” ഖാന്‍ പറഞ്ഞു.
വിമാനം പറക്കാന്‍ 100 ശതമാനം അനുയോജ്യമായിരുന്നെന്നും സാങ്കേതിക തകരാറില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
 
                






