gnn24x7

പൊലീസ്റ്റേഷനിലെത്തി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി

0
375
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും കുറ്റവാളികള്‍ക്കെതിരേ ശിക്ഷ ഉറപ്പാക്കണമെന്നും പോലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പോലീസിന്റെ അടുത്ത് പോയി പരാതിപ്പെടാന്‍ സ്ത്രീകള്‍ പ്രയാസപ്പെടുന്നുവെങ്കില്‍ അവരുടെ അടുത്തെത്തി പരാതി സ്വീകരിക്കാൻ സൗകര്യം ഉണ്ടാക്കണം. അതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ എത്തണമെന്നും പരാതികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ പ്രത്യേക സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ടാണ് പിങ്ക് പോലീസ് സംവിധാനം വലിയതോതില്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. പോലീസിനെ സമീപിക്കുമ്പോള്‍ സൗഹാര്‍ദപരമായി പെരുമാറുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുവേണ്ടിയുമാണ് പിആര്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

പോലീസ് എന്ന നിലയ്ക്ക് കുറേക്കൂടി ഫലപ്രദമായ നടപടികളിലേക്ക് കടക്കാനാകണമെന്നും കുറ്റവാളികള്‍ക്ക് അതിവേഗതയില്‍ ശിക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കോടതികള്‍ വേണമെന്നും നിർദേശിച്ച അദ്ദേഹം സെഷന്‍ കോടതിയും അതിന് താഴെയുളള കോടതിയും സ്‌പെഷ്യല്‍ കോടതിയായി അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.

gnn24x7