കൊറോണ വൈറസ് വ്യാപനം ഫലപ്രദമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഒരുപാടു ത്യാഗം സഹിച്ചുവെന്നും അവര്‍ അച്ചടക്കമുള്ള സൈനികരായി മാറുകയായിരുന്നുവെന്നും മോദി പറഞ്ഞു.
550 കേസുകളുള്ളപ്പോള്‍ തന്നെ രാജ്യം ലോക്ക് ഡൌണിലേക്ക് പ്രവേശിച്ചതായും ആദ്യ കൊറോണ കേസിന് മുന്‍പ് തന്നെ രാജ്യത്ത് നിരീക്ഷണം ആരംഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും മറ്റേത് രാജ്യത്തെക്കാളും സുരക്ഷിതമായ അവസ്ഥയിലാണ് രാജ്യംമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് ലോക്ക് ഡൌണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടി. മെയ് 3 വരെയാണ് ലോക്ക് ഡൌണ്‍ നീട്ടിയിരിക്കുന്നത്.




































