gnn24x7

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്ക് ‌ രോഗം സ്ഥിരീകരിച്ചു; കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു

0
319
gnn24x7

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ് ബാധിതര്‍ 1.58 ലക്ഷം കടന്നു. ബുധനാഴ്‌ച 24 മ​ണി​ക്കൂ​റി​നി​ടെ 7,270 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മരണം 187. ഇ​ത്ര​യു​മ​ധി​കം രോ​ഗ​ബാ​ധ​യും മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. മരണം 4500 കവിഞ്ഞു.

ഇ​തു​വ​രെ 1,58,086 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 4,534 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി മ​രി​ച്ചു. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 67,749 ആ​യി. നി​ല​വി​ൽ 85,792 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.മ​ഹാ​രാ​ഷ്ട്ര​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും മു​ന്നി​ലു​ള്ള​ത്. ഇ​വി​ടെ രോ​ഗ​വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ക​യാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 2,190 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 105 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 56,948 ആ​യും മ​ര​ണ​സം​ഖ്യ 1,897 ആ​യും ഉ​യ​ർ​ന്നു.

ത​മി​ഴ്നാ​ട്ടി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 18,545 ആ​യി. മ​ര​ണം 136. രോ​ഗം ഭേ​ദ​മാ​യ​വ​ർ 9,909. പു​തു​താ​യി 817 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​റു പേ​ർ മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 792 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 15 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 15,257 ആ​യും മ​ര​ണ​സം​ഖ്യ 303 ആ​യും ഉ​യ​ർ​ന്നു. 7,264 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു.

ഗു​ജ​റാ​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 15,205 ആ​യി. മ​ര​ണം 938. ഇ​ന്ന​ലെ 376 രോ​ഗ​ബാ​ധ​യും 23 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ജ​സ്ഥാ​നി​ൽ 7,816 പേ​ർ​ക്ക് രോ​ഗം​ബാ​ധി​ച്ച​തി​ൽ 172 പേ​ർ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​തു​വ​രെ 7,261 പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ആ​കെ മ​ര​ണം 313.ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 6,991. മ​ര​ണം 182. പ​ശ്ചി​മ ബം​ഗാ​ളി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 4,192. മ​ര​ണം 289. ആ​ന്ധ്ര​പ്ര​ദേ​ശി​ൽ 3117 ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ 58 പേ​ർ മ​രി​ച്ചു. ബി​ഹാ​റി​ൽ 3,036 പേ​ർ​ക്ക് രോ​ഗം​ബാ​ധി​ച്ച​തി​ൽ 15 പേ​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 2,418. മ​ര​ണം 47. പ​ഞ്ചാ​ബി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 2,139. മ​ര​ണം 40.

കോ​വി​ഡ് ആ​ഗോ​ള മ​ര​ണ​നി​ര​ക്ക് 3.60 ല​ക്ഷ​ത്തി​ലേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. 3,57,413 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 57,88,503 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 24,97,375 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-17,45,803, ബ്ര​സീ​ൽ-4,14,661, റ​ഷ്യ-3,70,680, സ്പെ​യി​ൻ-2,83,849, ബ്രി​ട്ട​ൻ-2,67,240, ഇ​റ്റ​ലി-2,31,139, ഫ്രാ​ൻ​സ്-1,82,913, ജ​ർ​മ​നി-1,81,895, തു​ർ​ക്കി-1,59,797, ഇ​ന്ത്യ-1,58,086, ഇ​റാ​ൻ-1,41,591, പെ​റു-1,35,905, കാ​ന​ഡ-87,519, ചൈ​ന-82,995, ചി​ലി-82,289.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here