gnn24x7

ലഡാക്ക് അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ച് ഇന്ത്യ

0
302
gnn24x7

ലഡാക്ക്: അതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ദിവസം LAC യ്ക്ക് സമീപം ചൈനീസ് വിമാനങ്ങൾ പറന്നതിന് ശേഷമാണ് ഇന്ത്യ പ്രതിരോധ സവിധാനങ്ങൾ അതിർത്തിയിൽ ശക്തമാക്കിയത്.

അതിന്റെ അടിസ്ഥാനത്തിൽ ശത്രുവിന്റെ പോർ വിമാനങ്ങളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളേയും അടിവേഗം തകർക്കാൻ കഴിവുള്ള ആകാശ് മിസൈലുകൾ ഇന്ത്യ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുകയാണ്.    ചൈനയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാൽ നേരിടാൻ വേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 

അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളേയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ കഴിവുള്ള മിസൈലാണ് ആകാശ് മിസൈലുകൾ.  ഉയർന്ന പർവ്വത പ്രദേശങ്ങളിൽ വിന്യസിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഈ മിസൈൽ പരീഷ്ക്കരിച്ചിരിക്കുന്നത്. 

ഇത് മാത്രമല്ല ശത്രു വിമാനങ്ങളെയും ഡ്രോണുകളേയും കണ്ടെത്താനുള്ള റഡാർ  സംവിധാനങ്ങളും ഇന്ത്യ അവിടെ ഒരുക്കിയിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്.  ഇതിനിടയിൽ ചൈനീസ് വ്യോമസേന സിൻജിയാങ്ങിലെ ഹോതാൻ വ്യോമതവളത്തിൽ പോർവിമാനങ്ങൾ വിന്യസിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.  മാത്രമല്ല ഇന്ത്യൻ അതിർത്തിക്കടുത്ത് ചൈനയുടെ സുഖോയ്-30 പറന്നതായും കണ്ടെത്തിയിട്ടുണ്ട്.  

ഇന്ത്യ സുഖോയ്-30, മിറാഷ് 2000, ജാഗ്വാർ യുദ്ധ വിമാനങ്ങൾ എന്നിവ അതിർത്തിയിലെ വ്യോമ താവളങ്ങളിൽ വിന്യാസിച്ചിട്ടുണ്ട്.  കഴിഞ്ഞ ആഴ്ച വ്യോമസേനാ മേധാവി ലഡാക്കിലേയും ശ്രീനഗറിലേയും വ്യോമ താവളങ്ങൾ സന്ദർശിച്ചിരുന്നു.   



gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here