gnn24x7

റൺവേ ബലപ്പെടുത്തൽ:കരിപ്പൂരിൽ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ സമയം റൺവേ അടയ്ക്കും

0
276
gnn24x7

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനക്രമീകരിക്കുന്നത്.

പുനക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂർ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്.

10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡൽഹി സർവീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ സർവീസുള്ളത്. ജനുവരി 14 മുതൽ ഈ സർവീസ് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30നും ഞായർ, ചൊവ്വ ദിവസങ്ങളിൽ 8.55നുമാകും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുക.സലാം എയറിന്റെ സലാല സർവീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയിൽ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി17 മുതൽ 2.35നാകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here