gnn24x7

കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

0
449
gnn24x7

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി. ഇന്ന് ഉച്ചയ്ക്കുശേഷം ഗവർണർക്ക് രാജിക്കത്ത് നൽകും.

യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രാജി. അടല്‍ ബിഹാരി വായ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ കര്‍ണാടകയില്‍ തുടരാനാണ് താല്‍പര്യമെന്ന് താന്‍ അറിയിച്ചതായും നിയമസഭയില്‍ വികാരാധീനനായി യെഡിയൂരപ്പ പറഞ്ഞു.

യെഡിയൂരപ്പ ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപിയിലെ മുതിർന്ന നേതാക്കൾ എന്നിവരുമായി എന്നിവരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

gnn24x7