gnn24x7

ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 15,507 പേര്‍ രോഗമുക്തി നേടി

0
291
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,98,407 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 25,944 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2207 പേരെയാണു പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

gnn24x7