gnn24x7

വൈദ്യുതി തൂണിൽ പരസ്യം പതിച്ചാൽ ക്രിമിനൽ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി

0
242
gnn24x7

വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേനിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

പൊതുമുതൽ നശിപ്പിക്കൽ വകുപ്പ്ചുമത്തിയാണ് ഇവർക്കെതിരേകേസെടുക്കുക. വൈദ്യുതി അപകടങ്ങൾ ഉടനടി പൊതുജനങ്ങൾക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പർ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. കേസിനു പുറമെ, ഇവരിൽനിന്ന് പിഴയും ഈടാക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here