gnn24x7

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു

0
282
gnn24x7

പ്രമുഖ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2018 ലാണ് ഡാനിഷിന് പുലിസ്റ്റര്‍ പ്രൈസ് ലഭിച്ചത്. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതം പകര്‍ത്തിയതിനായിരുന്നു അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്‌.

ഡാനിഷ് മുംബൈ സ്വദേശിയാണ്. 2010ലാണ് ഇദ്ദേഹം റോയി​േട്ടഴ്​സിൽ ചേർന്നത്. കുറച്ചു ദിവസങ്ങളായി താലിബാനും അഫ്​ഗാൻ സേനയും തമ്മിൽ സംഘർഷം നടക്കുകയാണ്. നേപ്പാള്‍ ഭൂകമ്പം, മൊസൂള്‍ യുദ്ധം, രോഹിന്‍ഗ്യ പ്രതിസന്ധി, ദല്‍ഹി കലാപം, ഹോങ്കോങ് പ്രതിഷേധം എന്നിവയുടെ ഡാനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്.

gnn24x7