ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരത്തെ കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും യുണിടാക് ഉടമ സന്തോഷ് ഈപ്പന്റേയും മൊഴി ഇ.ഡി. രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന് നോട്ടീസ് നൽകിയത്. എന്നാൽ, ചൊവ്വാഴ്ച താൻ വിരമിക്കുന്ന ദിവസമാണെന്ന് കാണിച്ച് സമയം മാറ്റി നൽകണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട്.
യുണിടാക്കിന് ലൈഫ് മിഷൻ കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നാണ് സ്വപ്നയുൾപ്പടെയുള്ളവർ നൽകിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറിൽ നിന്ന് മൊഴിയെടുക്കും. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത പണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിൽ നിന്ന് ചോദിച്ചറിയും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88