ഭോപാല്‍: കോണ്‍ഗ്രസില്‍ വിമത നീക്കം രൂപം കൊണ്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടും,
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന മുന്‍ എഐസിസി ജെനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന എംഎല്‍എ മാര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.മന്ത്രിമാര്‍ അടക്കമുള്ള ഈ എംഎല്‍എ മാര്‍ സഭയിലെത്തി കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമോ,നിയമസഭാഗത്വം രാജിവെയ്ക്കുമോ എന്നൊക്കെ ഏറെ താമസിയാതെ തന്നെ വ്യക്തമാകും.സിന്ധ്യയെ അനുകൂലിക്കുന്നവരെ അയോഗ്യരാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുമോ എന്നതിലും ഉടനെ വ്യക്തതവരും.നിലവില്‍ 22 എംഎല്‍എ മാരാണ് കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്നത്.
കൂടുതല്‍ എംഎല്‍എ മാര്‍ കമല്‍നാഥ് മന്ത്രിസഭയ്ക്കെതിരായ നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ട്.അതേസമയം ബിജെപി ക്യാമ്പ് ആകട്ടെ പൂര്‍ണ്ണ ആത്മവിശ്വാത്തിലാണ്. നേരത്തെ വിമതസ്വരം ഉയര്‍ത്തിയ ആറ് എം എല്‍ എ മാരുടെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.നേരത്തെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍,പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണു ദത്ത് ശര്‍മ്മ,എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധിസംഘം ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ സമീപിക്കുകയും ന്യൂനപക്ഷമായ കമല്‍നാഥ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നത് ജനാധിപത്യ മര്യദയല്ലെന്നും സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യപെടണം എന്നും ഗവര്‍ണറോട് ആവശ്യപെട്ടിരുന്നു.
പിന്നാലെ ഗവര്‍ണര്‍ ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥിനോട് നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബോധ്യപെട്ടു,സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതോടെ വിശ്വാസവോട്ടെടുപ്പ് നീട്ടികൊണ്ട് പോകുന്നതിനുള്ള കമല്‍നാഥിന്‍റെ ശ്രമങ്ങളും തകര്‍ന്നിരിക്കുകയാണ്. എന്തായാലും ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എ മാരെ അനുനയിപ്പിക്കാനുള്ള നീക്കം കമല്‍നാഥ് നടത്തുന്നതായാണ് വിവരം. ബിജെപി ക്യാമ്പ് ആകട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്,സഭയില്‍ വിശ്വാസവോട്ട് തേടാതെ കമല്‍നാഥ് രാജിവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.