മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,92,990 ആയി.
24 മണിക്കൂറിനിടെ 198 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണ സംഖ്യ 8,367 ആയി.
79,911 പേരാണ് ചികിത്സയിലുള്ളത്. 1,04,867 പേര്‍ക്ക് രോഗം ഭേദമായി. 54.24 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ മുംബൈയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. വെള്ളിയാഴ്ച 1375 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 4762 പേര്‍ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
അതേസമയം, ചേരി പ്രദേശമായ ധാരാവിയില്‍ രോഗം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച എട്ട് കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ധാരാവിയിലെ മരണ നിരക്ക് മുന്‍സിപല്‍ കോര്‍പറേഷന്‍ പുറത്തിറിയിക്കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട്.






































