15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ 23ാം സ്പീക്കര്‍ ആയാണ് എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷ് വിജയിച്ചത്.
എതിരാളി യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു. മുന്‍ലോക്സഭാ എംപിയും ഡിവെെഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് എം ബി രാജേഷ്. ഇതാദ്യമായാണ് എം ബി രാജേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.








































