gnn24x7

ഇന്ത്യയിൽ കൂടുതൽ എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ചു

0
226
gnn24x7

മുംബൈ: മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. രോഗ ലക്ഷണങ്ങളോടെ ജനുവരി മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കുട്ടികള്‍ ആശുപത്രി വിട്ടുവെന്നും വീട്ടിൽ  നിരീക്ഷണത്തിലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എച്ച്എംപിവി വൈറസിനെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി.

നേരത്തെ ബെംഗളുരുവിൽ രണ്ടും, ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവും വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ലെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7