gnn24x7

‘മരണവിവരം അറിയുമ്പോൾ ക്ഷമിക്കുക’ : ചാവേർ സംശയം ബലപ്പെടുത്തി മുബിന്റെ സ്റ്റാറ്റസ്

0
317
gnn24x7

ചെന്നൈ: കോയമ്പത്തൂരിൽ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം സ്വദേശി ജമേഷ് മുബിൻ (29) ചാവേർ ആക്രമണത്തിനു ലക്ഷ്യമിട്ടതിനു നിർണായക തെളിവ് ലഭിച്ചുവെന്നു അന്വേഷണ സംഘം. സ്ഫോടനത്തിനു തലേദിവസം ജമേഷ മുബിൻ പങ്കുവച്ച വാട്സാപ് സ്റ്റാറ്റസ് സംശയകരമാണെന്നും അന്വേഷണ സംഘം പറയുന്നു. മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണമെന്ന വാട്സാപ് സ്റ്റാറ്റസ് ആണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഞായർ പുലർച്ചെ ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ ഉക്കടം എച്ച്എംപിആർ സ്ട്രീറ്റിലെ ജമേഷ് മുബിൻ കൊല്ലപ്പെട്ടത്.

പെട്രോൾ കാർ ആണ് സ്ഫോടനത്തിനു ഉപയോഗിച്ചത്. കാറിൽ പാചകവാതക സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതായും പാചക വാതക സിലിണ്ടറുകൾ തുറന്നുവിട്ടും കാറിൽ ആണികളും മാർബിൾ ചീളുകളും വിതറിയും സ്ഫോടനത്തിന്റെ ആഘാതം വർധിപ്പിക്കാൻ മുബിൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ജമേഷ് മുബിന്റെ വാട്സാപ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങൾ കോയമ്പത്തൂർ പൊലീസ് മറച്ചു വച്ചതായി ബിജെപി ആരോപിച്ചു. ഭീകരാക്രമണ വിവരങ്ങൾ പൊലീസ് ഒളിപ്പിച്ചത് ആസൂത്രിതമാണെന്നും ബിജെപി ആരോപിച്ചു.

“എന്റെ മരണവിവരം അറിയുമ്പോൾ ക്ഷമിക്കുക, തെറ്റുകൾക്കു പൊറുക്കുക, സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർഥിക്കുക’ എന്ന സന്ദേശം മരണത്തിനു തലേദിവസമാണ് സ്റ്റാറ്റസായി ഇട്ടത്. ഞായർ പുലർച്ചെ പുലർച്ചെ 4.10നാണ് ടൗൺ ഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലെ ചെക്പോസ്റ്റിൽ നിന്ന് ഏതാനും വാര അകലെ കാർ പൊട്ടിത്തെറിച്ചത്.

കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസിൽ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അൽ ഉമ്മയുടെ സ്ഥാപകൻ

എസ്.എ.ബാഷയുടെ സഹോദരപുത്രൻ മുഹമ്മദ് തൽക്ക (25) മുഹമ്മദ് അസ്ഹറുദ്ദീൻ (23), ജിഎം നഗറിലെ മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (26) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here