മുംബൈ: മുംബൈയില്‍ 3 മലയാളി നേഴ്‌സുമാര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബോംബെ ആശുപത്രിയിലെ നേഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച 456 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായാണ്.
അതേസമയം, മഹാരാഷ്ട്രയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4200 കടന്നു. മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ച 4200 പേരില്‍ 2,724 പേരും മുംബൈയില്‍നിന്നാണ്. ധാരാവിയില്‍ 20 പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 12 പേരാണ് ഞായറാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്.







































