gnn24x7

കൊവിഡ് കാലത്ത് യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ

0
376
gnn24x7

ദുബായ്: കൊവിഡില്‍ പകച്ചുനില്‍ക്കുന്ന പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ മു​ഖം​തി​രി​ച്ചു നി​ൽ​ക്കു​േ​മ്പാ​ൾ യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​ച്ച​ത്​ 22,900 പൗ​ര​ൻ​മാ​രെ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ വി​മാ​ന​സ​ർ​വി​സ്​ നി​ർ​ത്തി​യ ശേ​ഷ​മു​ള്ള ക​ണ​ക്കാ​ണി​ത്.യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ട​ത്.

വി​മാ​നം, റോ​ഡ്​ വ​ഴി 127 സ​ർ​വി​സ​ു​ക​ളി​ലൂ​ടെ​യാ​ണ്​​ വി​ദേ​ശി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച​ത്. 27 സ​ർ​വി​സു​ക​ളു​ടെ ന​ട​പ​ടി  പു​രോ​ഗ​മി​ക്കു​ന്നു. 5185 പേ​രെ നാ​ട്ടി​ലെ​ത്തി​ച്ച​ത്​ യു.​എ.​ഇ വി​മാ​ന​ങ്ങ​ൾ വ​ഴി​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രെ അ​ത​ത്​ രാ​ജ്യ​ങ്ങ​ൾ വി​മാ​നം അ​യ​ച്ച്​ തി​രി​ച്ചെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ പേ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ​ശ്ര​മം മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ തു​ട​രു​ക​യു​മാ​ണ്.ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ​ത്തി​യ​ത്​ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്, 9098. യൂ​റോ​പ്പി​ലേ​ക്ക്​ 8710 പേ​ർ എ​ത്തി. 1009 പേ​ർ ആ​ഫ്രി​ക്ക​യി​ലേ​ക്കും 962 പേ​ർ അ​മേ​രി​ക്ക​ൻ നാ​ടു​ക​ളി​ലേ​ക്കും യാ​ത്ര​യാ​യി.യു.​എ​സ്, ക​ന​ഡ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, യു.​കെ, സൊ​മാ​ലി​യ, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, ബോ​സ്​​നി​യ, യു​ക്രെ​യി​ൻ, സു​ഡാ​ൻ, റ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ട്ടി​ലേ​ക്ക്​ പ്ര​ത്യേ​ക വി​മാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ത​ങ്ങ​ളു​ടെ 2286 പൗ​ര​ൻ​മാ​രെ തി​രി​ച്ചെ​ത്തി​ച്ച​താ​യും യു.​എ.​ഇ അ​റി​യി​ച്ചു.

43 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 86 സ​ർ​വി​സു​ക​ൾ ന​ട​ത്തി​യാ​ണ്​  നാ​ട്ടി​ലെ​ത്തി​ച്ച​ത്. 11 സ​ർ​വി​സു​ക​ളു​ടെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു.  പ​രി​ശോ​ധി​ച്ച്​ കോ​വി​ഡ്​ ഇ​ല്ല എ​ന്നു​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്. ഇ​ന്ത്യ സ​മ്മ​തി​ച്ചാ​ൽ സ​ർ​വി​സ്​ ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ യു.​എ.​ഇ​യി​ലെ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളാ​യ ഇ​ത്തി​ഹാ​ദ്, എ​മി​റേ​റ്റ്​​സ്, ​ൈഫ്ല ​ദു​ബൈ, എ​യ​ർ അ​റേ​ബ്യ എ​ന്നി​വ​ർ അ​റി​യി​ച്ചി​രു​ന്നു. അ​തി​നി​ടെ, യു.​എ.​ഇ​യി​ൽ നി​ന്ന്​ പൗ​ര​ൻ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​ർ​വി​സ്​ പാ​കി​സ്​​താ​നും തു​ട​ങ്ങി. 15 ല​ക്ഷ​ത്തോ​ളം ​പാ​കി​സ്​​താ​ൻ​കാ​രാ​ണ്​ യു.​എ.​ഇ​യി​ലു​ള്ള​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി 227 പേ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. തി​രി​ച്ചു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന പാ​ക്​ എം​ബ​സി നി​ർ​ദേ​ശ​​ത്തെ തു​ട​ർ​ന്ന്​ 40,000 പേ​രാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ഇ​വ​രെ ഘ​ട്ടം ഘ​ട്ട​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here