കൊച്ചി : എൻ.ഐ.എയുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്വർണക്കടത്ത് കേസിൽ ഇന്ന് അഞ്ച് പേരെ കൂടി പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് അഫ്സൽ ഉൾപ്പെടെയുള്ള മറ്റ് നാല് പേരെയാണ് പ്രതിചേർത്തത്. മുഹമ്മദ് അഫ്സലിനെ എൻ.ഐ.എ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.
മുഹമ്മദ് അഫ്സലിനെ വിശദമായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള നാല് പേരെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ എൻ.ഐ.എക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ നാലുപേരും വിദേശത്താണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അവരെ കുറിച്ചുള്ള മറ്റു വ്യക്തിഗത വിവരങ്ങളൊന്നും എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി ഇന്റെർ പോളിന്റെ സഹായം തേടുമെന്ന് എന്ന് എൻ.ഐ.എ അറിയിച്ചു.
കേരളത്തിൽ സ്വപ്നസുരേഷ് മായും മറ്റുള്ളവരുമായി ബന്ധപ്പെട്ട് അല്ലാതെയും കിടക്കുന്ന നിരവധി പേരെ ഇതിനകം തന്നെ സംശയാസ്പദമായ രീതിയിൽ ചോദ്യം ചെയ്തു കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അഫ്സലിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. തുടർന്നാണ് ബാക്കി നാലുപേരെയും മുഹമ്മദ് ഫൈസലിനെയും കേസിൽ പ്രതിചേർത്തത്.