gnn24x7

ഇന്ത്യയില്‍ പോലീസ് നിയമങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് ഭേദഗതികള്‍ വരുത്തുന്നു

0
171
gnn24x7

ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സേനയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനരീതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പുതിയ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചു. വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലും വ്യക്തമായ മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ ഇതിലൂടെ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇത് പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വ്യക്തമായ കാരണം അറിയിച്ചു വേണം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ .

ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അറസ്റ്റിന് മുമ്പ് ഹാജരാകാന്‍ വിസമ്മതിച്ചെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ എന്ന് നിയമം കര്‍ശനമാക്കി. കുറ്റകൃത്യങ്ങള്‍ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനും കൂട്ടത്തില്‍ അതേസമയം സാക്ഷികളെയും ഇരകളെയും ഭീഷണിപ്പെടുത്തി സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ് അറസ്റ്റ് . എന്നാല്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമായി എഴുതി തയ്യാറാക്കി നാട്ടിലെ ബഹുമാന്യ വ്യക്തി സാക്ഷിയായി ഒപ്പിട്ട അറസ്റ്റ് മെമ്മോ ആയിരിക്കണം. അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താല്പര്യത്തിനനുസരിച്ച് ഈ അറസ്റ്റിനെ കുറിച്ച് ഒരാളെ കൃത്യമായിട്ട് അറിയിച്ചിരിക്കണം. അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ പോലീസ് ഉദ്യോഗസ്ഥനോടൊപ്പം വളരെ കുറഞ്ഞ പോലീസ് അംഗങ്ങളേ ഉണ്ടാകാന്‍ പാടുള്ളൂ. അറസ്റ്റിനെ കുറിച്ച് മറ്റ് മാധ്യമ പ്രചരണങ്ങള്‍ ഒന്നും തന്നെ നല്‍കുവാന്‍ പാടില്ല.

അതേസമയം എന്തിനാണ് അറസ്റ്റ് എന്നും ഏത് അധികാരി പറഞ്ഞിട്ടാണ് ആ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് എന്നും ആ വ്യക്തിയെ കൃത്യമായിട്ട് അറിയിച്ചിരിക്കണം. അറസ്റ്റിനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കണ്‍ട്രോള്‍ റൂമിലും വ്യക്തമായി വിവരങ്ങള്‍ കൈമാറണം. ജാമ്യമില്ലാ കേസുകള്‍ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റില്‍ മാത്രമേ വിലങ്ങ് വയ്ക്കുവാന്‍ പാടുള്ളൂ. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പോലീസ് കൂട്ടത്തില്‍ ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീയുടെ പരിചയത്തിലുള്ള മറ്റൊരു സ്ത്രീയെ അനുഗമിക്കാന്‍ അനുവദിക്കാം.

ഒരു വ്യക്തിയെ കുറിച്ച് പരാതി ലഭിച്ചാല്‍ സ്ഥലവും സമയവും വ്യക്തമായും കൃത്യമായും നോട്ടീസ് നല്‍കാതെ ഒരാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 65 വയസ്സില്‍ കൂടുതലുള്ള വൃദ്ധന്മാരെയും സ്ത്രീകളെയും 15 വയസ്സിന് താഴെയുള്ള ഉള്ള മറ്റു കുട്ടികളുടെ വിഭാഗത്തില്‍ പെട്ടവരെയും സ്റ്റേഷനിലേക്ക് വിളിക്കാതെ വീടുകളില്‍ പോയിട്ട് ആയിരിക്കണം ചോദ്യം ചെയ്യേണ്ടത്. എന്നാല്‍ ചോദ്യംചെയ്യാന്‍ വിളിക്കുന്ന നിശ്ചിത സമയത്തില്‍ കൂടുതല്‍ സമയം കസ്റ്റഡിയില്‍ ഒരു ആളെയും വയ്ക്കുവാന്‍ പാടുള്ളതല്ല.

കസ്റ്റഡി മരണങ്ങള്‍ ലഘൂകരിക്കാന്‍ വേണ്ടിയും ഇത്തരം കസ്റ്റഡി മരണങ്ങളെക്കുറിച്ച് സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന തെറ്റായ ധാരണകള്‍ മാറ്റുന്നതിനും പോലീസ് നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം പോലീസ് ചട്ടങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here