gnn24x7

പ്രവാസി മലയാളി ഫെഡറേഷന്‍ എസ്പിബി സ്വരരാഗ സമന്വയം നവംബര്‍ 13-ന് – (പി.പി ചെറിയാന്‍)

0
278
gnn24x7

Picture

ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വരരാഗ സമന്വയം എന്ന പേരില്‍ എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണ ഓണ്‍ലൈന്‍ സംഗീത പരിപാടി 2020 നവംബര്‍ 13 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാനവില്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആണ് പ്രസ്തുതപരിപാടി നടക്കുന്നത്. കൂടാതെ പരിപാടി ഓണ്‍ലൈന്‍ ആയി ലൈവ് ബ്രോഡ്കാസ്റ്റ് ഉണ്ടാവുന്നതാണ്. സംഗീതലോകത്തിനു എസ്പിബി നല്‍കിയ മികച്ച സംഭാവനയെ ആസ്പദമാക്കി അദ്ദേഹത്തിന്റെ ആദരപൂര്‍വമാണ് ട്രിബ്യൂട്ട് സംഘടിപ്പിക്കുന്നതെന്നും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തുമെന്നും പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം പറഞ്ഞു.

എസ്പിബിയുടെ ഗാനങ്ങളും, മലയാള ഗാനങ്ങളും ആലപിക്കുന്ന പ്രമുഖ ഗായിക ഗായകന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന പ്രോഗ്രാമില്‍ ഗ്ലോബല്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മുഖ്യാതിഥിയായി എത്തുന്നത് എപിജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും ഇന്ത്യയുടെ അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയ ഡോ. എപിജെ കലാമിന്റെ ഗ്രാന്‍ഡ് നെഫ്യൂ ആയ ശ്രീ. എപിജെ എം ജെ ഷെയ്ഖ് സലീം ആണ്. ഈ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും പങ്കാളിത്തം വേണമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീം, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, അസ്സോസിയേറ്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, മറ്റു എക്‌സികുട്ടീവ് ഭാരവാഹികളും, ഗ്ലോബല്‍ നേതാക്കളും സംയുക്ത പത്രകുറിപ്പില്‍ അറിയിച്ചു.

(പി.പി ചെറിയാന്‍, പി.എം.എഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here