gnn24x7

മദ്യത്തിന് പകരമായി ഹോമിയോപ്പതി മരുന്ന് കഴിച്ച് 9 പേർ മരിച്ചു

0
336
gnn24x7

ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ മദ്യത്തിന് പകരമായി ഹോമിയോപ്പതി മരുന്ന് കഴിച്ച് 9 പേർ മരിച്ചു. ആറ് പേർ ബിലാസ്‌പുരിലെ ചത്തീസ്‌ഗഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. 9 പേരിൽ നാല് പേർ ചൊവ്വാഴ്‌ച രാത്രി വീട്ടിൽവെച്ചാണ് മരിച്ചത്.

കോവിഡ് -19 അണുബാധ മൂലമാണ് മരിച്ചതെന്ന് സംശയിക്കുന്ന അവരുടെ കുടുംബങ്ങൾ പിറ്റേന്ന് രാവിലെ അധികൃതരെ അറിയിക്കാതെ അന്ത്യകർമങ്ങൾ നടത്തി. എന്നാൽ ബുധനാഴ്‌ച വൈകീട്ടോടെ ഗ്രാമത്തിൽ മറ്റ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മദ്യത്തിന് പകരമായിട്ടാണ് ഇവർ 91 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോമിയോപ്പതി സിറപ്പ് കഴിച്ചത്. മരിച്ചവരിൽ പലരും യുവാക്കളാണ്.

gnn24x7