gnn24x7

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം…

0
317
gnn24x7

കോഴിക്കോട്: പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടെയും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും എന്നാണ് റിപ്പോർട്ട്. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7