gnn24x7

നിപ വൈറസ്; കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്

0
399
gnn24x7

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. 36 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.

നിലവിൽ 68 പേരാണ് മെഡിക്കല്‍ കേളേജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.

മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 251 പേരിൽ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

gnn24x7