സുരക്ഷയുടെപേരിൽ സി.സി.ടി.വി. ക്യാമറയിലൂടെ അയൽവാസിയുടെ വീട്ടിലേക്ക് എത്തിനോക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി. സി.സി.ടി.വി. ക്യാമറവെക്കുന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കാരുമായി ആലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി.ജി. അരുൺ ആവശ്യപ്പെട്ടു.
ഹർജിക്കാരിയുടെ അയൽവാസിയായ രാജു ആന്റണി, ചേരാനെല്ലൂർ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്ക് നോട്ടീസ് നൽകാനും ഉത്തരവിൽ പറയുന്നു. ഹർജിയുടെ പകർപ്പ് ഡിജിപിക്ക് നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഒരുമാസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.തന്റെ വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പരാതിക്കാരി ചൂണ്ടിക്കാട്ടിയത്. സിസിടിവിയുടെ കാര്യത്തിൽ മാർഗനിർദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ഇതിനായുളള നിർദേശങ്ങൾ നൽകാനായി സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
 
                






