കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോഷിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
65കാരനായ ജോഷി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്.
അബുദാബിയില്‍ നിന്നും മെയ് 11നാണ് അദ്ദേഹം നാട്ടിലെത്തിയത്. ജോഷിക്ക് കടുത്ത പ്രമേഹവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.




































