ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഘട്ടം ഘട്ടമായി പലവിധ പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സൈനിക കാന്റീനിലെ സാധനങ്ങള്‍ വാങ്ങുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഇനി സൈനിക കാന്റീനുകളില്‍ വിദേശ ഉല്പന്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. രാജ്യത്തെ പ്രധാനപ്പെട്ട ഒരു വ്യാപാര ശൃംഖലയാണ് സൈനിക ക്യാന്റീന്‍. സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്‌ട്രോണിക്‌സ് ഉല്പന്നങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ലഭ്യമായിരുന്ന സംവിധാനമാണ് സൈനിക ക്യാന്റീന്‍.
എന്നാല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മദ്യം ഉള്‍പ്പെടെയുള്ള പല വിദേശ ഉല്പന്നങ്ങളും ചിലപ്പോള്‍ ഈ ക്യാന്റീന്‍വഴി ലഭ്യമായെന്നു വരില്ല. പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത് പറയുന്നത് എന്ന് പ്രസിദ്ധ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ഇന്ത്യയിലെ സൈനിക വൃത്തങ്ങളായ കര, വ്യോമ, നാവിക സേനകള്‍ സജീവമായ ചര്‍ച്ചകള്‍ നടത്തിയെന്നാണ് അറിവ്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം തദ്ദേശീയ ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരഭം എന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതു പ്രകാരം, ഇന്ത്യ മുഴുവല്‍ വ്യാപിച്ചു കിടക്കുന്ന സൈനിക ക്യാന്റീനുകളിലെ സൗകര്യം വലിയ സഹായമായിരുന്നു. ഏതല്ലാം വസ്തുക്കളാണ് ഇനി ഇറക്കുമതി ഉണ്ടാവില്ലെന്ന് തീരുമാനിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഇനിയും വന്നിട്ടില്ല. കണക്കുകള്‍ പ്രകാരം സൈനിക ക്യാന്റീനുകളിലെ മൊത്തം വില്പന മൂല്യത്തിന്റെ 7 ശതമാനം വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന മദ്യം ഉള്‍പ്പെടെയുള്ള വിവിധ വസ്തുക്കളാണ്. ഉദാഹരണമായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഡയപ്പറുകള്‍, ഹാന്‍ഡ് ബാഗുകള്‍, വാക്വം ക്ലീനറുകള്‍, ലാപ്‌ടോപ്പ് എന്നിവയിലെല്ലാം പ്രധാനമായും ചൈനീസ് ഉപഉല്പന്നങ്ങളാണ്. ഈ നിലയ്ക്ക് എന്തിനൊക്കെ നിയന്ത്രണം വരുമെന്ന് ഉറപ്പിലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.





































