gnn24x7

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍

0
308
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 600 കൊവിഡ് കേസുകള്‍. ഒറ്റ ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ദല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം ഇതോടെ 2902 ആയി.

ദല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 386 പോസിറ്റീവ് കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 250 പേര്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. 14 സംസ്ഥാനങ്ങളില്‍ നിന്നായി പരിപാടിയില്‍ പങ്കെടുത്ത 650 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വെള്ളിയാഴ്ച മാത്രം തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത് 102 കേസുകളാണ്. ഇതോടെ 400 ലധികം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച മാത്രം 88 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രോഗബാധിതരുടെ എണ്ണം 537 ആയി. മുംബൈയില്‍ പുതുതായി 28 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 20 പേര്‍ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.

അസമില്‍ ഒരു പുതിയ കേസുകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ 25 പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചിട്ടുണ്ട്. അതേസമയം മധ്യപ്രദേശില്‍ ഇന്ന് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരണപ്പെട്ടു. പതിനൊന്ന് പേരാണ് ഇതുവരെ സംസ്ഥാനത്ത് മരണപ്പെട്ടത്. 158 പോസിറ്റീവ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

ജമ്മുകശ്മീരില്‍ ഇന്ന് മൂന്ന് കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 78 ആയി.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here