gnn24x7

അനുമതി ലഭിച്ചാല്‍ ഓക്‌സ്‌ഫോര്‍ഡ്കോവിഡ് വാക്‌സിന്‍ ഡിസംബറില്‍

0
538
gnn24x7

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുന്നതു പോലെ ഇന്ത്യയും ഒരു കോവിഡ് വാക്‌സിനേഷനായി കാത്തിരിക്കുകയാണ്. അതില്‍ ഏറെ മുന്‍പില്‍ നില്‍ക്കുന്നതാകട്ടെ ഓക്‌സ്‌ഫോര്‍ സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിനാണ്. വിപണന അനുമതി ലഭിക്കുകയാണെങ്കില്‍ ഡിസംബറില്‍ ഈ വാക്‌സിനേഷന്‍ വിതരണത്തിന് എത്തിക്കാനാവുമെന്നാണ് സ്ട്രാസെനക എം.ഡിയുടെ വിലയിരുത്തല്‍.

ഇതുവരെ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ എല്ലാ പരീക്ഷണങ്ങളും പരിപൂര്‍ണ്ണ വിജയം മാത്രമല്ല, മറിച്ച് അത് കൂടുതല്‍ പ്രതിരോധ ശക്തികൂടെ നല്‍കുന്നു എന്നാണ് അവസാന ഘട്ട പരീക്ഷണങ്ങളിലും തെളിഞ്ഞത്. കൂടാതെ ഇന്ത്യയിലെ സിറം നടത്തുന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനേഷന്റെ പരീക്ഷണവും ഉടനെ തന്നെ പൂര്‍ത്തിയാവും. അതുകൂടെ നല്ല റിസര്‍ള്‍ട്ട് വന്നുകഴിഞ്ഞാല്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനേഷന് പരിപൂര്‍ണ്ണമായ പച്ചക്കൊടി കാണിക്കാം എന്നാണ് അനുമാനം.

ഇതിനിടെ ഇന്ത്യ വികിസിപ്പിക്കുന്ന വാക്‌സിനേഷനും പരീക്ഷണത്തിന്റെ അവസാന ഘട്ടം പിന്നിടുകയാണ്. ഇന്ത്യയ്ക്ക് എന്തു തന്നെയായാലും വാക്‌സിനേഷന്റെ കാര്യത്തില്‍ ശുഭപ്രതീക്ഷ നല്‍കുന്ന ഘടകങ്ങള്‍ ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍. അധികം താമസിയാതെ ഇന്ത്യയ്ക്ക് കോവിഡ് വാക്‌സിനേഷന്‍ പുറത്തിറങ്ങി എന്ന ശുഭവാര്‍ത്ത കേള്‍ക്കാം. ഇന്ത്യക്കാര്‍ മാത്രമല്ല, മറിച്ച് ലോകം മുഴുവന്‍ ഇതിനായി കാത്തിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here