കോഴിക്കോട്: കരിപ്പൂർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയറിനോട് ക്വട്ടേഷന്‍ സംഘാംഗത്തിന്റേത് എന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്നും അത് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ രക്ഷിക്കാനാണെന്നും ശബ്ദരേഖയിൽ പറയുന്നു. കുടുങ്ങിയാലും പാർട്ടി ഇടപെടുമെന്നും മുഹമ്മദ് ഷാഫിയും സംഘവും ഇടപെടും എന്നുള്ള ഉറപ്പും സംഭാഷണത്തിൽ കൈമാറുന്നുണ്ട്.
“കണ്ണൂർ ജില്ലയിൽ കോഴിക്കോട് നിന്ന് കളിക്കുന്നത് ആരെല്ലാമായിരിക്കും? അറിയില്ലേ? പാർട്ടിക്കാർക്ക് മൂന്നിലൊന്ന് കൊടുക്കുന്നതും നിന്നെ പ്രൊട്ടക്ട് ചെയ്യാനാണ്. മനസ്സിലായോ?. ഏതെങ്കിലും ഓണർ നിന്റെ ബാക്കിൽ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കുമ്പോൾ ഷാഫിക്കയും ടീമും ആണെന്നറിഞ്ഞാൽ പിന്നെ അന്വേഷിട്ട് കാര്യമില്ല എന്നവർക്കറിയാം.
നേരെ മറിച്ച് നീ അത് ഒറ്റയ്ക്കാണ് കൊണ്ടുപോകുന്നതെങ്കിൽ മൂന്നും നാലും മാസം കഴിഞ്ഞാലും നിന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും. പാർട്ടിക്കകത്തുനിന്ന് വിളിച്ചുപറയും. നമ്മുടെ അടുത്തുനിന്ന് പറ്റിപ്പോയി നമ്മുടെ പിള്ളേരാണെന്ന്. അതുകൊണ്ട് ബേജാറാകേണ്ട ആവശ്യമില്ല. ഇത് നടക്കാത്തതൊന്നുമല്ല. ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. എന്നാണ് ശബ്ദ രേഖയിൽ പറയുന്നത്.





































