gnn24x7

വാക്‌സിനേഷന്റെ രണ്ട് ഡോസുകളും നിര്‍ബന്ധമായും എടുക്കണം – ആരോഗ്യമന്ത്രി

0
343
gnn24x7

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ രണ്ടു ഡോസുകളും നിര്‍ബന്ധമായും എടുക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനങ്ങളോട് പ്രസ്താവിച്ചു. നിശ്ചിതമായ കാലഘട്ടം , അതായത് 28 ദിവസത്തിനിടയില്‍ രണ്ട് ഡോസുകളും എടുത്താന്‍ മാത്രമാണ് വാക്‌സിനേഷന്റെ ശരിയായ ഫലം ലഭിക്കുകയുള്ളൂ.

അതുപോലെ ആദ്യ ഡോസ് എടുത്തവര്‍ ശരിക്കും സ്വയം നിരീക്ഷിക്കണം. എന്തെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ അടുത്ത ആരോഗ്യ വിഭാഗത്തിലോ ഡോക്ടര്‍മാരെയോ അറിയിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും മികച്ച ഫലം ലഭിക്കുന്നതിനാണ് അടുത്ത ഡോസും നല്‍കുന്നത്.

ആരും തന്നെ വാക്‌സിനേഷനെപ്പറ്റി തെറ്റിദ്ധാരണകള്‍ പരത്തരുത്. ആരും ഭയപ്പടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച അവയര്‍നസ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ശില്‍പശാലയില്‍ മന്ത്രി വളരെ ഗൗരവമായി വാക്‌സിനേഷനുകളെക്കുറിച്ച് സംസാരിച്ചു.

gnn24x7