gnn24x7

എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ

0
463
gnn24x7

എറണാകുളം ഡി സി സി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പോസ്റ്റർ. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും വി.ഡി. സതീശന്റെ പൊയിമുഖം തിരിച്ചറിയുക എന്നും സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.

ഡി സി സി അധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിനന് മുൻപുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൈക്കമാന്റിന് നൽകിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടത്തുന്നത്.

gnn24x7