മുഖ്യമന്ത്രി പിണറായി വിജയന് നേരെ പാലക്കാട് ചാലിശ്ശേരിയിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധം മറികടക്കാൻ കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്കുള്ള ഇന്ന് രാവിലെയാണ് ഷാനിബിനെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. ഷാനിബിനെ കൂടാതെ നേതാക്കളായ കെപിഎം ഷെരീഫ്, സലീം, അസീസ് എന്നിവരെയും പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. രാവിലെ ഏകദേശം ആറ് മണിയോട് കൂടി ഷാനിബിനെ ചാലിശേരി പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സിആർപിസി 153-ാം വകുപ്പ് പ്രകാരമുള കരുതൽ തടങ്കലാണെന്നാണ് പൊലീസിന്റെ വിശദീകരണം.മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്റർ മാർഗമാക്കി.
മുഖ്യമന്ത്രിയുടെ സുരക്ഷ മാനിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബടക്കം മൂന്നുപേരെ പൊലീസ് കരുതൽ തടങ്കലിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നത്. തദ്ദേശ ദിനം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പാലക്കാടെത്തിയത്. ചാലിശേരി അൻസാരി കൺവൻഷൻ സെന്ററിലേയ്ക്ക് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിച്ചേരുന്നതിനിടെയാണ് കരിങ്കൊടി കാട്ടിയത്.
ഇന്ന് രാവിലെയാണ് ഷാനിബിനെ പൊലീസ് കരുതൽ തടങ്കലിലെടുത്തത്. ഷാനിബിനെ കൂടാതെ നേതാക്കളായ കെപിഎം ഷെരീഫ്, സലീം, അസീസ് എന്നിവരെയും പൊലീസ് തടങ്കലിലാക്കിയിട്ടുണ്ട്. രാവിലെ ഏകദേശം ആറ് മണിയോട് കൂടി ഷാനിബിനെ ചാലിശേരി പൊലീസ് വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സിആർപിസി 153-ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
സിപിഐഎമ്മിന്റെ ഓഫീസുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി നേരത്തേ പാലക്കാട് പത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചിരുന്നു. അന്ന് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധമുണ്ടാവുകയും ഏകദേശം നാലോളം സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു.അതേസമയം, ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇ ഡി ഇന്നും തുടരും. സ്വപ്നയുമായുള്ല വാട്സാപ്പ് ചാറ്റിന്റെ വിശദാംശങ്ങൾ തേടും. യു വി ജോസിന്റെയും ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും മൊഴികളുടെ വിശദമായ പരിശോധനയും തുടരും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ


































