അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീർത്തി കേസിൽ സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് മേയിൽ വയാനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കിയത്. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാ അംഗത്വം തിരിച്ച് കിട്ടുന്നത്. അയോഗ്യത മാറിയതോടെ ഇന്നുതന്നെ രാഹുൽ പാർലമെന്റിലെത്തുമെന്നാണ് സൂചന. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ ചർച്ചയ്ക്കെടുക്കുമ്പോൾ സഭയിൽ രാഹുലിന്റെ സാന്നിധ്യമുണ്ടാകും. ഡിജിറ്റൽ ഒപ്പുള്ള സുപ്രീംകോടതിയുടെ സർട്ടിഫൈഡ്വിധിപ്പകർപ്പുൾപ്പെടെയുള്ള അപേക്ഷ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി സ്പീക്കറുടെ ജോയിന്റ് സെക്രട്ടറിക്ക് നേരിട്ട് കൈമാറിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU




































