gnn24x7

ആർസിബി വിജയാഘോഷം; തിക്കിലും തിരക്കിലും 9 മരണം

0
505
gnn24x7

ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ വിജയാഘോഷ പരിപാടിയിൽ തിക്കിലും തിരക്കിലും നിരവധി മരണം. 9 പേർക്ക് ജീവൻ നഷ്ടമായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും ആരോഗ്യനില മോശമായി തുടരുന്നതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. രണ്ട് ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ ആദ്യ ഘട്ടത്തിൽ പ്രവേശിപ്പിച്ചത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) ഐപിഎൽ ചാമ്പ്യന്മാരായ ആർസിബിയെ അനുമോദിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയിലാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിന് സമീപം ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്നാണ് സാഹചര്യങ്ങൾ മോശമായത്.

25 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണ്. മരിച്ചവരിൽ ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്റ്റേഡിയത്തിലേക്ക് ആരാധകർ ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ സ്റ്റേഡിയത്തിലേക്ക് ആളുകൾ എത്തിയിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. നാല് മണിയോടെ ആളുകളുടെ എണ്ണം വർധിക്കുകയും തിരക്ക് വർധിക്കുകയും ചെയ്തു. ഉന്തിലും തള്ളിലും അപകപ്പെട്ടാണ് ആളുകൾ അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് പോലീസ് മാറ്റി. തിക്കിലും തിരക്കിലും അകപ്പെട്ട് പലരും തളർന്നുവീണു. നിയന്ത്രിക്കാൻ സാധിക്കുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കൃത്യമായ ക്രമീകരണങ്ങളോ പോലീസ് നടപടികളോ ഇല്ലാതെയാണ് വിജയാഘോഷം നടത്താൻ അധികൃതർ പെട്ടെന്ന് തീരുമാനിച്ചത്. ഇതാണ് അപകടങ്ങൾക്ക് കാരണമായത്. 5000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ നേരത്തെ വിധാൻ സൗധയിൽ നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള തുറന്ന ബസ് വിജയ പരേഡ് റദ്ദാക്കിയിരുന്നു. ഇതിന് പകരമായിട്ടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പരിപാടി സംഘടിപ്പിച്ചത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7