ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി.പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും.പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
തുടർച്ചയായ ദിവസങ്ങളിൽ ബുക്കിങ് ഒരുലക്ഷം കടന്നതോടെയാണ് പൊലീസ് ആശങ്ക അറിയിച്ചത്. കഴിഞ്ഞദിവസം മരക്കൂട്ടത്ത് തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കും പൊലീസുകാർക്കും പരുക്കേറ്റിരുന്നു. തിരക്ക് കുറയ്ക്കാൻ ദർശനസമയം വർധിപ്പിക്കാൻ കഴിയുമോയെന്ന് ഹൈക്കോടതിയും ദേവസ്വം ബോർഡിനോട് ആരാഞ്ഞിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ദർശന സമയം കുട്ടി. ഇനി ദർശനസമയം വർധിപ്പിക്കാൻ കഴിയില്ലെന്ന് തന്ത്രി വ്യക്തമാക്കുകയും ചെയ്തു.
ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളിൽ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തിൽ തീർത്ഥാടകർ തൃപ്തികരമായ ദർശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































