gnn24x7

കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ

0
741
gnn24x7

കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ആദ്യത്തെ അമേരിക്കൻ മാർപാപ്പയാകും. റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, ലിയോ പതിനാലാമൻ പോപ്പ് എന്ന പേര് സ്വീകരിച്ചു. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. ഫ്രാൻസിസ് മാർപാപ്പയുമായി അടുപ്പം പുലർത്തുകയും പെറുവിൽ വർഷങ്ങളോളം മിഷനറിയായി പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം കത്തോലിക്കാ സഭയുടെ 267-ാമത്തെ പോണ്ടിഫായി മാറുന്നു. 1955 സെപ്റ്റംബർ 14-ന് ചിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് 1973-ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ വില്ലനോവ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി.

1977 സെപ്റ്റംബറിൽ ഓർഡർ ഓഫ് സെൻ്റ് അഗസ്റ്റിനിൽ ചേർന്നു. 1978 സെപ്റ്റംബറിൽ ഓർഡറിലേക്ക് തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റിൽ ഗൗരവ വ്രതം സ്വീകരിച്ചു. അടുത്ത വർഷം, 1982-ൽ, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1984-ൽ റോമിലെ പൊന്തിഫിക്കൽ കോളേജ് ഓഫ് സെൻ്റ് തോമസ് അക്വിനാസിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റും 1987-ൽ ഡോക്ട‌ർ ഓഫ് കാനൻ ലോ ബിരുദവും നേടി.

1985-ൽ പ്രിവോസ്റ്റ് പെറുവിലെ ഓഗസ്റ്റീനിയൻ മിഷനിൽ ചേർന്നു. 1985-1986, 1988-1998 കാലഘട്ടങ്ങളിൽ പെറുവിൽ ഇടവക വികാരിയായും, ഡയോസിസൻ ഉദ്യോഗസ്ഥനായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതൽ 1986 വരെ ചുലുക്കാനാസിൻ്റെ ടെറിട്ടോറിയൽ പ്രെലാച്വറിൻ്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു. 1987-ൽ ചിക്കാഗോയിലെ ഓഗസ്റ്റീനിയൻ പ്രോവിൻസിൻ്റെ വൊക്കേഷൻ പാസ്റ്ററായും മിഷൻ ഡയറക്‌ടറായും പ്രവർത്തിച്ചു.

1988-ൽ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വർഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയൻ സെമിനാരിയുടെ തലവനായി. ഡയോസിസൻ സെമിനാരിയിൽ കാനൻ ലോ പഠിപ്പിച്ച അദ്ദേഹം, പഠനങ്ങളുടെ പ്രീഫെക്‌ടായും പ്രവർത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കൽ കോടതിയുടെ ജഡ്‌ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കൺസൾട്ടേഴ്‌സിൻ്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, 2001 മുതൽ 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രയർ ജനറലായും പ്രവർത്തിച്ചു. 2015-ൽ പെറുവിന്റെ്റെ നാഷണൽ സിവിൽ രജിസ്ട്രി സ്ഥിരീകരിച്ചതനുസരിച്ച് കാർഡിനൽ പ്രിവോസ്റ്റ് പെറുവിന്റെ പൗരത്വം സ്വീകരിച്ചു. 2023-ലാണ് കർദിനാളാകുന്നത്. 2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രീഫെക്‌ടും പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7