നിലവിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇനി ഭാരത് സീരീസിലേക്ക് (ബിഎച്ച്) മാറ്റാം. ഇതിനായി ഗതാഗത മന്ത്രാലയം ചട്ടം പരിഷ്കരിച്ച് വിജ്ഞാപനം ഇറക്കി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബിഎച്ച് സീരീസ് റജിസ്ട്രേഷൻ ലഭിക്കാൻ നടപടികൾ ലഘൂകരിച്ചു.
സ്വകാര്യ വാഹനങ്ങളുടെ സംസ്ഥാനാന്തര റജിസ്ട്രേഷൻ ഒഴിവാക്കാനാണ് ഏകീകൃത സംവിധാനമായ ബിഎച്ച് സീരീസ് 2021 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക് ജോലിക്കാർ, പ്രതിരോധ മേഖലയിലുള്ളവർ, വിവിധ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് ഈ സംവിധാനം ഉപകാരപ്രദമാണ്.
പുതിയ വാഹനങ്ങൾക്ക് മാത്രം ബിഎച്ച് റജിസ്ട്രേഷൻ നൽകുക എന്ന വ്യവസ്ഥ ഇപ്പോൾ മാറ്റി. സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനം നിശ്ചിത തുക അടച്ചാൽ ബിഎച്ച് സീരീസിലേയ്ക്ക് മാറ്റാം. ബിഎച്ച് സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികൾക്ക് കൈമാറ്റം ചെയ്യാം. തൊഴിലിടത്തിന്റെയോ താമസ സ്ഥലത്തിന്റെയോ വിലാസത്തിൽ ബിഎച്ച് സീരീസിനായി അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്കിങ് സർട്ടിഫിക്കറ്റും സർക്കാർ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റും സമർപ്പിക്കാം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88