അഭിമുഖത്തിന് ക്ഷണിച്ചുവരുത്തി ബ്ലോഗർ മല്ലു ട്രാവലർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി. മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് സൗദി അറേബ്യൻ വനിതയാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ചാണ് പരാതി നൽകിയത്. ഇവരെ അഭിമുഖത്തിനായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. ഷാക്കിർ സുബാൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും കടന്നുപിടിച്ചെന്നുമാണ് സൗദി സ്വദേശിനിയുടെ പരാതിയിൽ ആരോപിക്കുന്നത്. കൊച്ചിയിൽ ഒരു അഭിമുഖത്തിന് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പറയുന്നു.
അതേസമയം, കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ‘മല്ലുട്രാവലറും’ രംഗത്തെത്തി. പരാതി നൂറുശതമാനം വ്യാജമാണെന്നും ഇതിനെ തെളിവുകൾ കൊണ്ട് നേരിടുമെന്നുമായിരുന്നു വ്ളോഗറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യമുള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസമരമാണ് ഇത് എന്ന് അറിയാം. എന്റെ ഭാഗംകൂടി കേട്ടിട്ട് അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’, മല്ലുട്രാവലർ ഫെയ്സ്ബുക്കിൽ കുറിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb