ബെംഗളൂരു: കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി തമിഴ്നാട് എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബെംഗളൂരു കോറമംഗലയിൽ ഇന്നു പുലർച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്. ഡിഎംകെ നേതാവും ഹൊസൂർ എംഎൽഎയുമായ വൈ.പ്രകാശിന്റെ മകൻ കരുണസാഗർ, ഭാര്യ ഡോ.ബിന്ദു എന്നിവർ ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നടപ്പാതയിൽ പാഞ്ഞു കയറുകയും വൈദ്യുത പോസ്റ്റിൽ ഇടിച്ച് മറിയുകയുമായിരുന്നു.
കാർ അമിത വേഗതയിലായിരുന്നെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ സംഭവസ്ഥലത്തും ഏഴാമത്തെയാൾ ആശുപത്രിയിലുമാണ് മരിച്ചത്.