gnn24x7

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് മദർ തെരേസ അവാർഡ്

0
402
gnn24x7

മുംബൈ: മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷൻ എല്ലാ വർഷവും ഏർപ്പെടുത്താനുള്ള മദർതെരേസ പുരസ്കാരത്തിന് കേരളത്തിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അർഹയായി. മികച്ച സാമൂഹ്യ പ്രവർത്തനവും മാനുഷിക അ മൂല്യമുള്ള പ്രവർത്തനത്തിനാണ് എല്ലാവർഷവും മദർതെരേസ പുരസ്കാരം നൽകി വരാറുള്ളത്. കോ വിഡ് കാലഘട്ടത്തിൽ വളരെ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ച ച്ച മികച്ച സാമൂഹ്യപ്രവർത്തക എന്ന പേരിലാണ് ശൈലജ ടീച്ചർക്ക് അവാർഡ് ലഭിക്കുന്നത്.

ഇതിന് മുൻപ് മുമ്പ് മദർ തെരേസ പുരസ്കാരം ലഭിച്ച സാമൂഹ്യ പ്രവർത്തകരാണ് ദലൈലാമ, മലാല യൂസഫ് സായി, കൈലാഷ് സത്യാർത്ഥി എന്നിവർ . കോ വിഡ് കാലഘട്ടത്തെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ആണ് ആരോഗ്യമന്ത്രി ലഭിച്ചത്. ഇതിനെ കൂടാതെ അന്താരാഷ്ട്ര മാസികയായ വോഗ് ഏർപ്പെടുത്തിയ വുമൺ ഓഫ് ദി ഇയർ അവാർഡും ലഭിച്ചത് ശൈലജ ടീച്ചർക്കാണ്.

ബ്രിട്ടീഷ് മാസികയായ ദി ഗാർഡിയൻസ് കെ.കെ. ശൈലജ ടീച്ചറെകുറിച്ച് പ്രത്യേകം ലേഖനം എഴുതുകയും ഇന്നത്തെ സമൂഹത്തിൽ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങൾ മുൻ നിർത്തുമ്പോൾ അവർ ഒരു റോക്സ്റ്റാർ ആണെന്നും വിശേഷിപ്പിക്കുകയുണ്ടായി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here