gnn24x7

സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കു ശേഷം വിധിക്കും

0
361
gnn24x7

കോഴിക്കോട്: സോളാര്‍ തട്ടിപ്പു കേസില്‍ സരിത എസ്. നായര്‍ കുറ്റക്കാരിയെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് സരിതയും ബിജു രാധാകൃഷ്ണനും 42,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.

മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റങ്ങളാണ് സരിതയ്ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. ശിക്ഷ ഉച്ചക്ക് പ്രഖ്യാപിക്കും. വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് സോളാര്‍ കമ്പനിയുടെ പേരില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്നും 42.7 ലക്ഷം രൂപ വാങ്ങിയത്.

കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലാണ് സരിത.

gnn24x7